Latest NewsUAE

ബഹറിനിൽ ജോലിക്കിടെ തലചുറ്റി വീണ്​ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

ബഹറിൻ : ബഹറിനിൽ കെട്ടിട നിര്‍മ്മാണ ജോലിക്കിടെ തലചുറ്റി വീണ്​ പരിക്കേറ്റ മലയാളി പ്രവാസി ബഹ്​റൈനില്‍ മരിച്ചു. കൊല്ലം ഒാച്ചിറ സ്വദേശി ചന്ദ്രന്‍പിള്ള ബാലകൃഷ്​ണപിള്ള (58)യാണ്​ മരിച്ചത്​.  തൊഴിൽസ്ഥലത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്​ വീണ് പരിക്കേൽക്കുകയായിരുന്നു. തുടർന്ന്  ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുറമെ പരിക്കുകളില്ലാതിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ എത്തിയശേഷം പരസഹായമില്ലാതെയാണ്​ ഡോക്​ടറെ കണ്ടതും എക്​സ്​റെ എടുക്കാന്‍ പോയതും.

കുറച്ച്‌​ സമയം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. വാരിയെല്ലിനുണ്ടായ പൊട്ടലും ശ്വാസകോശത്തിനുണ്ടായ പരിക്കും കാരണം കുറച്ച്‌​ സമയം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. ആന്തരികമായ ഗുരുതരപരിക്കാണ്​ മരണകാരണമെന്ന്​ ഡോക്​ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്​തു. മൃതദേഹം ​സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button