KeralaLatest News

ചൂട് അതികഠിനം; വയനാട് തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയത്തില്‍ പുനഃക്രമീകരണമേര്‍പ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമനുസരിച്ചാണ് രാവിലെ 7 മുതല്‍ ഉച്ചക്ക് 1 മണി വരെയായി ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്.വേനല്‍ക്കാലമെത്തുന്നതിന് മുമ്പ് തന്നെ ചൂട് ശക്തിപ്പെട്ടതാണ് തോട്ടം തൊഴിലാളികള്‍ക്ക് ജോലി ദുഷ്‌കരമായത്. ഇതോടെ കാലത്ത് 8 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള ജോലി സമയം കുറക്കുകയായിരുന്നു. മുന്‍വര്‍ഷങ്ങളിലും ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചിരുന്നു.

വയനാട്ടില്‍ ഉച്ചസമയത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടമുടമകള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയത്. ഇനി മുതല്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് തൊഴിലാളികളുടെ ജോലി സമയം .8 മണിക്കൂര്‍ ജോലി പരമാവധി 6 മണിക്കൂറാക്കി ചുരുക്കി. എന്നാല്‍ ജോലി സ്ഥലത്ത് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം പല ഉടമകളും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button