Latest NewsInternational

തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്റെ ഭീഷണി

ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞിരുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി പാകിസ്ഥാന്‍. ഇന്ത്യക്കെതിരെ തിരിച്ചടി  ഉണ്ടാകുമെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ്.  ഇന്ത്യയുടെ വ്യോമാക്രമണത്തിനെരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി  ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു. പാകിസ്ഥാന് അതിനുള്ള അവകാശമുണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞിരുന്നു. ഇപ്പോള്‍ വ്യോമാക്രമണത്തിന്റെ രൂപത്തില്‍ അത് സംഭവിച്ചിരിക്കുകയാണ്. ഇതിലൂടെ ഇന്ത്യക്ക് മറുപടി നല്‍കാന്‍ പാകിസ്ഥാന് അവസരം ലഭിച്ചിരിക്കുകയാണെന്നും ശക്തമായ രീതിയില്‍ തന്നെ തിരിച്ചടി നല്‍കിയിരിക്കുമെന്നും മഹ്മൂദ് അറിയിച്ചു.

അതേസമയം ഇന്ത്യ പാകിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആക്രമണത്തില്‍ ബാലകോട്ടിലെ വനത്തില്‍ സ്ഥിതി ചെയ്തിരുന്ന ജെയ്ഷ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തുവെന്ന് അദ്ദേഹം അറിയിച്ചു. നിരവധി ഭീകരരേയും പരിശീലകരേയും കമാന്‍ഡര്‍മാരെയും വധിച്ചുവെന്നും വിജയ് ഗോഖലെ അറിയിച്ചു. ആക്രമണത്തില്‍ മുതര്‍ന്ന ജെയ്ഷ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ക്യാമ്പ് നിയന്ത്രിച്ചിരുന്നത് മൗലാന യൂസഫ്. ജെയ്ഷാ തലവന്‍ മസൂദ് അസറിന്റെ ഉറ്റ ബന്ധുവാണ് യൂസഫ്. അതേസമയം പരിശീലനം ലഭിച്ച നിരവധി ഭീകരരേയും വകവരുത്തിയാതായി ഇന്ത്യ അറിയിച്ചു.കൂടുതല്‍ ഭീകരാക്രമണത്തിന് ഭീകരര്‍ പദ്ധതിയിട്ടിരുന്നതായും വിദേശ്യകാര്യ സെക്രട്ടറി വ്യക്തമാക്കി.

 

Related Articles

Post Your Comments


Back to top button