Latest NewsIndia

എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഒരേ സ്വരം – ഭീ​ക​ര​ത​യ്‌​ക്കെ​തി​രെ രാജ്യം ഒറ്റക്കെട്ടെന്ന് ഇന്ത്യന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി:  ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ സെെന്യം തച്ചുടച്ചതിന് ശേഷം ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ രാഷ്ടീയ കക്ഷികള്‍ക്കും ഒരു പക്ഷമേ ഉളളൂ അത് ഭീകരതയ്ക്ക് എതിരെയുളള പോരാട്ടമാണെന്നും രാജ്യത്തിന് എതിരെയുളള ഭീകരതക്കെതിരെ സര്‍വ്വക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരേ നിലപാടാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.

പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​ക്യാം​പു​ക​ള്‍ ത​ക​ര്‍​ത്ത ഇ​ന്ത്യ​ന്‍‌ സേ​ന​യു​ടെ ന​ട​പ​ടി​യെ സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ എ​ല്ലാ പാ​ര്‍​ട്ടി​ക​ളും അ​ഭി​ന​ന്ദിച്ചുവെന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഒരേ പാതയില്‍ യാത്ര ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. സു​ര​ക്ഷാ സേ​ന​ക​ളു​ടെ ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ടത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കാള്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button