Latest NewsInternational

അമേരിക്ക-ഉത്തര കൊറിയ രണ്ടാം ഉച്ചകോടിയ്ക്ക് മുമ്പായി കിം-ട്രംപ് കൂടിക്കാഴ്ച

ഹനോയ്: അമേരിക്ക-ഉത്തര കൊറിയ രണ്ടാം ഉച്ചകോടിയ്ക്ക് മുമ്പായി കിം-ട്രംപ് കൂടിക്കാഴ്ച നടക്കും. ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോംഗ് ഉന്നുമായുള്ള രണ്ടാംവട്ട കൂടിക്കാഴ്ചയ്ക്കായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിയറ്റ്‌നാമിലെത്തിയത്. 27, 28 തീയതികളിലാണ് നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടക്കുന്നത്.

ആണവ നിരായുധീകരണമടക്കമുള്ള വിഷയങ്ങളില്‍ ആദ്യ ഉച്ചകോടി കൈക്കൊണ്ട തീരുമാനം ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിതിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മില്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്.

വിയറ്റ്‌നാമിലെ ഹനോയില്‍ പ്രത്യേകമായി തയാറാക്കിയിട്ടുള്ള വേദിയിലാണ് ട്രംപും- കിമ്മും കണ്ടുമുട്ടുക. കഴിഞ്ഞവര്‍ഷം ജൂണില്‍ സിംഗപ്പൂരിലായിരുന്നു ആദ്യ ഉച്ചകോടി. ഉത്തരകൊറിയയുടെ അണ്വായുധനിരായുധീകരണത്തിനുള്ള പ്രഖ്യാപനം പ്രസ്തുത ഉച്ചകോടിയില്‍ ഉണ്ടായെങ്കിലും തുടര്‍ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button