Latest NewsIndia

പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന ആഗ്രഹം പ്രകടപ്പിച്ച്‌ അഭിനന്ദന്‍

ന്യൂഡൽഹി: കഴിയുന്നതും പെട്ടെന്ന് തന്നെ വിമാനം പറത്തണമെന്ന് ആഗ്രഹം വ്യക്തമാക്കി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥരോടും ചികിത്സിക്കുന്ന ഡോക്ടറോടും അഭിനന്ദന്‍ ആഗ്രഹം പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്യുന്നത്. പാക് കസ്റ്റഡിയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തി ചികിത്സയില്‍ കഴിയുകയാണ് അഭിനന്ദൻ. ചികിത്സയുടെ ഭാഗമായി നടത്തിയ വൈദ്യ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വാരിയെല്ലിനും നട്ടെല്ലിന് കീഴെയും അഭിനന്ദന് ക്ഷതമേറ്റതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പരിക്കുകള്‍ സാരമല്ലാത്തതിനാല്‍ അദ്ദേഹത്തിന് ഈയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button