Latest NewsIndia

അഭിനന്ദിന്റെ മോചനം വൈകിച്ചതിനു പിന്നില്‍ പരിശോധനാ നാടകം : നാടകത്തിനു പിന്നില്‍ പാക് ചാരസംഘടന

പാക് അതിര്‍ത്തിക്കുള്ളില്‍ തന്റെ ആക്രമണ പദ്ധതി സാധ്യമാകും മുമ്പ് വിമാനം വെടിയേറ്റു വീണെന്ന് പറയിപ്പിച്ചതായി അഭിന്ദിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിടിയില്‍ നിന്ന് വാഗാ അതിര്‍ത്തിയിലെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മോചനം മണിക്കൂറുകളോളം വൈകിച്ചത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് റിപ്പോര്‍ട്ട്. ഡോക്യുമെന്റ്‌സ് പരിശോധന എന്നപേരില്‍ നാല് മണിക്കൂറോളമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി അഭിനന്ദനെ അതിര്‍ത്തിയില്‍ നിന്ന് കൈമാറാതെ പാകിസ്ഥാന്‍ നാടകം കളിച്ചത് അഭിനന്ദനെ വാഗയില്‍ എത്തിക്കുന്നതിനു മുമ്പ് രഹസ്യകേന്ദ്രത്തില്‍ വച്ച് പാക് അനുകൂല വീഡിയോ ചിത്രീകരിച്ചതായി തെളിഞ്ഞിട്ടുണ്ട്. അഭിനന്ദനെ മോചിപ്പിക്കുന്നതിനു മുന്‍പു തന്നെ പാക് മാധ്യമങ്ങള്‍ ഈ വീഡിയോ പുറത്തുവിടുകയും ചെയ്തു.

വാഗയിലെ സൈനിക ഓഫീസ് കോംപ്ലക്‌സില്‍ കൈമാറല്‍ രേഖകള്‍ പരിശോധിക്കാന്‍ സമയമെടുക്കുന്നതായി പ്രചരിപ്പിച്ച ശേഷം അഭിനന്ദനെ ലാഹോറിനടത്ത് ഐ.ഐസ്.ഐയുടെ രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടപോവുകയായിരുന്നു. പാക് അതിര്‍ത്തിക്കുള്ളില്‍ തന്റെ ആക്രമണ പദ്ധതി സാധ്യമാകും മുമ്പ് വിമാനം വെടിയേറ്റു വീണെന്നും, പാരച്യൂട്ടില്‍ വീണ തന്നെ നാട്ടുകാരുടെ ആക്രമണത്തില്‍ നിന്നു രക്ഷിച്ച പാക് സേന പ്രഥമശുശ്രൂഷ ഉള്‍പ്പെടെ നല്ല പരിചരണം നല്‍കിയെന്നും അഭിനന്ദിനെക്കൊണ്ട് പറയിച്ച് ചിത്രീകരിക്കുകയായിരുന്നു. 84 സെക്കന്‍ഡ് ദൈര്‍ഘ്യുള്ള വീഡിയോ 18 തവണ എഡിറ്റ് ചെയ്ത ശേഷം പുറത്തുവിട്ടു. ഇക്കാര്യങ്ങള്‍ രഹസ്യ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ അഭിനന്ദ് വെളിപ്പെടുത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button