Latest NewsKerala

ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

ആലുവ : ആലുവ മണപ്പുറത്തെ ശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാര്‍ക്ക് പൊലീസ്് നിയന്ത്രണം ഏര്‍പ്പെടുത്തി . മണപ്പുറത്തുള്ള ക്ഷേത്രത്തില്‍നിന്ന് അന്‍പത് മീറ്റര്‍ ചുറ്റളവിലാണ് വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ക്രമീകരണങ്ങള്‍ ഇങ്ങനെ: ആലുവ നഗരസഭയെ യാചക നിരോധന മേഖലയായി ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ചു. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ള ബോട്ടുകള്‍ ഒരു സി.ഐ.യുടെ നേതൃത്വത്തില്‍ പെട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലന്‍സ് സര്‍വീസ്, മെഡിക്കല്‍ ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.

റൗഡികളുടെയും ഗുണ്ടകളുടെയും പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിനായി നിരീക്ഷണത്തിന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന്, പ്രത്യേകമായി പോലീസിനെ വിന്യസിക്കും. പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മണപ്പുറത്ത് വാച്ച് ടവറുകളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആലുവയില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ചു. ശിവരാത്രി മണപ്പുറത്തേക്ക് ബലിയിടുന്നതിനും ബലിതര്‍പ്പണത്തിനും പോകുന്ന ഭക്തജനങ്ങള്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button