Latest NewsArticle

തമിഴകത്തെ ബി ജെ പി -എഐഎഡിഎംകെ സഖ്യം നിര്‍ണായകം : ജയിച്ചാല്‍ കൈ കൊടുത്ത് മുന്നേറാം, തോറ്റാല്‍ കൈ കൊടുത്ത് പിരിയാം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണങ്ങള്‍ക്ക് തീ പിടിക്കാന്‍ തുടങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി കശ്മീരിലെ പുല്‍വാമയിലെ ഭീകരാക്രമം. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും വലിയ കഴിവുകേടായി പ്രതിപക്ഷം അതിനെ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നെ അതിശക്തമായ സൈനികനീക്കവുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോയി. ലോകരാഷട്രങ്ങളെ തന്നെ അമ്പരിപ്പിച്ച് അതിര്‍ത്തി കടന്ന് പാകിസ്ഥാന്റെ മണ്ണില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നെത്തി ജെയ്‌ഷെ ഭീകരസംഘടനയുടെ പരിശീലനകേന്ദ്രം തകര്‍ത്തത് മോദിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിനെപ്പോലും നിശബ്ദമാക്കി. എന്തായാലും അതിനെത്തുടര്‍ന്നുണ്ടായ യുദ്ധസമാനമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അപ്രസക്തമാകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ പിടിയിലായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ തിരികെ വിട്ട് പാകിസ്ഥാന്‍ സമാധാനപാതയിലേക്ക് കടക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതോടെ വീണ്ടും തെരഞ്ഞെടുപ്പ് രംഗം സജീവമായിത്തുടങ്ങിയിരിക്കുകയാണ്.

ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളും സംഖ്യങ്ങളുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഗോദയിലിറങ്ങി കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിരോധത്തെ നേരിടാന്‍ പ്രാദേശികമായ തന്ത്രങ്ങളിലൂടെ എന്‍ഡിഎയെ ശക്തമാക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തമിഴ്‌നാട്ടില്‍
ബി ജെ പി, എ ഐ ഡി എം കെ യുമായി കൈകൊടുത്ത് അഞ്ച് സീറ്റുകളില്‍ മത്സരിക്കാനും ധാരണയായിക്കഴിഞ്ഞു. തമിഴ് നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയില്ലെ 1 സീറ്റുമാണ് സഖ്യം ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ സഖ്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും ആശങ്ക പ്രകടിപ്പിക്കുന്നവരും ഒരുപോലുണ്ട്. 1999 ഓര്‍ക്കുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുമായുണ്ടാക്കിയ സംഖ്യത്തില്‍ സശംയം തോന്നിയാല്‍ കുറ്റം പറയാനാകില്ല. പരസ്പര വിശ്വാസമോ രാഷ്ട്രീയ നൈതികതയോ കാത്തുസൂക്ഷിക്കാതെ അന്ന് ബി ജെ പി യുടെ 13 മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ ജയലളിതക്ക് സാധിച്ചു. മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയും, തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയും തമ്മിലുള്ള നീരസത്തിന്റെ ബാക്കി പത്രമായിരുന്നു ആ പിന്മാറ്റം.

ജയലളിതയും കേന്ദ്രവുമായുള്ള കൊമ്പുകോര്‍ക്കല്‍ ഒത്തു തീര്‍പ്പാക്കാന്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിരുന്നു. എന്നാല്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം മോദിയുമായുള്ള എ ഐ ഡി എം കെ യുടെ രസതന്ത്രം വ്യത്യസ്തമാണ്. അനധികൃത സ്വത്തു സമ്പാദന കേസില്‍ കോടതി തലൈവിയെ വെറുതെ വിട്ടപ്പോള്‍ തന്നെ മോദി വിളിച്ച് ജയലളിതയെ അഭിനന്ദനം അറിയിച്ചിരുന്നു. അന്നുതന്നെ ഭാവിയില്‍ എഐഎഡിഎംകെയുമായുണ്ടാക്കേണ്ട സഖ്യത്തെക്കുറിച്ച് മോദി -ഷാ കൂട്ടുകെട്ട് ചിലകാര്യങ്ങള്‍ നിശ്ചയിച്ചിരുന്നു എ്ന്ന് തന്നെ പറയാം. തമിഴ് നാട്ടിലെ പ്രചാരണം തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് തുടങ്ങുന്നതെന്നും, സഖ്യത്തിന്റെ വിജയം ജയലളിതയോടുള്ള ആദരമായിരിക്കും എന്നുമാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പിയുഷ് ഗോയല്‍ പറഞ്ഞത്. ‘അമ്മ’ എവിടെയായിരുന്നാലും സന്തോഷവതിയായിരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും. സംസ്ഥാനത്തിന് വേണ്ടി അവര്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യം തങ്ങള്‍ നിലനിറുത്തുമെന്നും പ്രഖ്യാപിച്ച് ജയലളിത ഭക്തരെ കൂടെനിര്‍ത്താനുംം ഗോയല്‍ ശ്രമിക്കുന്നുണ്ട്.

ദേശീയ പാര്‍ട്ടികള്‍ക്ക് എപ്പോഴും അടിതെറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 2014 തെരെഞ്ഞെടുപ്പില്‍ കിഴക്കിന്റെ കവാടം എന്നറിയപ്പെടുന്ന ചെന്നൈ എന്‍ ഡി എ യുക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചു. കന്യാകുമാരിയില്‍ ലഭിച്ച ഒരു സീറ്റുകൊണ്ട് അവര്‍ക്കു സംതൃപ്തിപ്പെടേണ്ടി വന്നത് നാം കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിലും താമരയിതളുകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. പ്രബലമായ ഒരു സഖ്യ കക്ഷിയില്ലാതെ ബി ജെ പിക്ക് തമിഴ് നാട്ടില്‍ കാലുറപ്പിക്കാനാകില്ല. കാവിയോട് തമിഴടര്‍ അന്നും ഇന്നും അത്ര താത്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് വ്ാസ്തവം. കാവേരി നദി പ്രശനം, നെറ്റ് പരീക്ഷ, കര്‍ഷകരോടുള്ള അവഗണന, 7 രാജീവ് ഗാന്ധി ഘാതകരുടെ മോചനം തുടങ്ങിയ അനേകം കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരുപാട് അഭിപ്രായ അന്തരങ്ങളുണ്ട്. ഇപ്പോഴും തമിഴ് നാടിന്റെ അന്തസത്തെയെ ഉള്‍കൊള്ളാന്‍ ദേശീയപാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല.

എന്തായാലും ജയലളിത യുഗത്തിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. ഐ എ ഡി എംകെ പഴയതുപോലെ അത്ര ശക്തമല്ല. അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരങ്ങളും എ ഐ എ ഡി എം കെയ്ക്ക് തലവേദന നല്‍കുന്നുണ്ട്. ശശികലയുടെ അനന്തിരവന്‍ ടി ടി വി ദിനകാരനുമായുള്ള ഉള്‍പ്പോരു പാര്‍ട്ടിക്കു തന്നെ ക്ഷീണമാണ്. മറ്റു പ്രാദേശിക പാര്‍ട്ടികള്‍ക്കു മുന്‍പേ തങ്ങളുടെ സഖ്യം രൂപീകരിക്കുക വഴി എഐഎഡിഎംകെ മുന്‍കോയ്മനേടിക്കഴിഞ്ഞിു. അതും കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി. എങ്കിലും ബിജെപിക്കും എഐഎഡിഎംകെയ്ക്കും ഇതൊരു അഗ്നിപരീക്ഷണമാ്. സഖ്യം ഏതെങ്കിലും രീതിയില്‍ വിജയിച്ചാല്‍ കൈകോര്‍ത്ത് മുന്നേറാം. എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് പരാജയപ്പെട്ടാല്‍ കൈ കൊടുത്ത് പിരിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button