NattuvarthaLatest News

ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി 3 പേര്‍ക്ക് പരുക്ക്’

കുരിയച്ചിറ : ഓട്ടോ കടയിലേക്ക് ഇടിച്ചു കയറി അപകടം. 3 പേര്‍ക്ക് പരുക്കേറ്റു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് ഓട്ടോ കടയിലേക്ക് ഇടിച്ചു കയറിയത്. . കുരിയച്ചിറ സെന്ററില്‍ രാത്രി 9.15 നാണ് സംഭവം. തൃശൂര്‍ ഭാഗത്തു നിന്നു വരികയായിരുന്നു ഓട്ടോ.

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെടുകയും എതിരെ വരികയായിരുന്ന ബൈക്കില്‍ തട്ടിയ ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കടയുടെ മുന്‍വശത്ത് ഇടിച്ച ശേഷമാണ് ഓട്ടോ നിന്നത്. ഓട്ടോ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരായ 2 പേര്‍ക്കും പരുക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ ജില്ലാ ആശപത്രിയില്‍ പ്രാഥമിക ചികിത്സ തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button