KeralaLatest News

കൊല്ലം ചിതറയിലെ കൊലപാതകം: കോടിയേരിയെ തള്ളി ബഷീറിന്റെ കുടുംബം

ചിതറ: കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകന്‍ എംഎ ബഷീറിന്റെ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങളെ തള്ളി കുടുംബം. ബഷീറിന്റേത് രാഷ്ടീയ കൊലപാതകം അല്ല. മരച്ചീനിയുടെ വില്‍പ്പനയുമായി
ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. കപ്പ എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ബഷീറിനെ ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. കൂടാതെ ഇരുവര്‍ക്കും മുന്‍ വൈരാഗ്യമില്ലെന്ന് ബന്ധു റജീനയും വ്യക്തമാക്കി.

ബഷീറിന്റെ കൊലപാതകം കോണ്‍ഗ്രസിന്റെ പകവീട്ടലെന്നാണ് കോടിയേരി പറഞ്ഞത്. കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. കൊലപാതകത്തിന് കാരണക്കാരായ സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കിയിരുന്നു.അന്ന് കോണ്‍ഗ്രസ് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞിരുന്നു ആ തിരിച്ചടിയാണ് കൊല്ലത്തുള്ള ബഷീറിന്റെ കൊലപാതകത്തില്‍ കണ്ടതെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button