KeralaLatest News

സ്ഥാനാർത്ഥിയാകാൻ ക്ഷണമില്ല; ഇടതിനൊപ്പം നിൽക്കുമെന്ന് സികെ ജാനു

വയനാട്: സ്ഥാനാർത്ഥിയാകാൻ ക്ഷണമില്ലെന്ന് ആദിവാസി നേതാവ് സി കെ ജാനു. എന്നാൽ ഇടത് പാർട്ടിക്കൊപ്പം നിൽക്കുമെന്ന് ജാനു വ്യക്തമാക്കി. അതേസമയം ഇടത് സ്ഥാനാർത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി കെ ജാനു പറഞ്ഞു.

സിപിഐ നേതാക്കള്‍ മുന്‍കൈയെടുത്താണ് ജാനുവിനെ ഇടതുമുന്നണിക്കൊപ്പമെത്തിച്ചത്. ജാനുവിനെ വയനാട്ടില്‍ മത്സരിപ്പിച്ചാല്‍ ആദിവാസി വോട്ടുകള്‍ ഗണ്യമായി കൂട്ടാമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാല്‍ സിപിഐയില്‍ ലയിക്കേണ്ടെന്ന് ജനാധിപത്യ രാഷ്ട്രീയസഭ തീരുമാനിച്ചതോടെ സിപിഐ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമുപേക്ഷിക്കുകയായിരുന്നു. സീറ്റടക്കമുള്ള വാഗ്ദാനങ്ങളുണ്ടായിരുന്നുവെങ്കിലും ഇപ്പോഴതില്‍ പ്രതിഷേധിക്കാന്‍ ജാനു തയ്യാറല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button