നോഫേക്ക്: അഗാധമായ പ്രണയത്താൽ ജീവിതത്തില്‍ സ്വരുക്കൂട്ടിയ പണം മുഴുവന്‍ കൈവിട്ട് പോയി ഇംഗ്ലണ്ടുകാരനായ 59 കാരന്. ഡേറ്റിങ്ങ് സൈറ്റിലൂടെ പരിചയപെട്ട് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. പിന്നീട് ആ പ്രണയം ഡേവ് ഹസലിന്റെ തലയ്ക്ക് പിടിച്ചു.
തുടർന്ന് 15, 000 യുകെ പൗണ്ട് അതായത് പതിനാല് ലക്ഷവും കുറച്ച് ചില്ലറയുമാണ് എന്ന നോഫേക്ക് നിവാസിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡേറ്റിങ്ങ് സൈറ്റില്‍ പരിചയപ്പെട്ട യുവതി പറ്റിച്ചെടുത്തത്. 2012 ലായിരുന്നു ഡേവ് ഡേറ്റിങ്ങ് സൈറ്റിലൂടെ ലിന്‍ഡ സ്മിത്ത് എന്ന യുവതിയുമായി പരിചയത്തിലാകുന്നത്. ഫോണിലൂടെയും മറ്റും സംസാരിച്ചതല്ലാതെ സ്‌കൈപ്പ് തുടങ്ങിയ സംവിധാനങ്ങളിലൂടെ ഡേവിന് കാണാന്‍ സാധിച്ചിരുന്നില്ല.
കാനഡ സ്വദേശിയെന്നാണ് യുവതി പറഞ്ഞത്. ഫോണിലൂടെ കനേഡിയൻ ഭാഷയും സംസാരിച്ചു. ബന്ധം നീണ്ടതോടെ ലിന്‍ഡയെ വിവാഹം കഴിക്കാന്‍ ഡേവ് തീരുമാനിച്ചു. ഇക്കാര്യം യുവതിയെ ഡേവ് അറിയിക്കുകയും ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
തുടര്‍ന്നാണ് യുവതി യഥാര്‍ത്ഥ സ്വരൂപം പുറത്തെടുത്തത്. ഡേവിനോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. തനിക്ക് കാനഡയില്‍ നിന്ന് യുകെയില്‍ എത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പണം ആവശ്യമുണ്ടെന്ന് ഡേവിനെ അറിയിച്ചു. ഇയാൾ ഇതുവരെ സമ്പാദിച്ച തുകയെല്ലാം യുവതിക്ക് നൽകി.
ഒടുവിൽ ഫളൈറ്റ് ടിക്കറ്റ് എടുക്കുന്ന ഘട്ടമെത്തിയപ്പോഴാണ് താന്‍ ചതിയില്‍പ്പെട്ട കാര്യം പാവം ഡേവ് മനസിലാക്കിയത്.യുവതിക്ക് ഫളൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കാനായി സ്ഥലം ചോദിച്ചപ്പോള്‍ ഘാന എന്നായിരുന്നു യുവതിയുടെ മറുപടി.
Post Your Comments