Latest NewsIndia

ജെയിഷെ മുഹമ്മദുമായി ബന്ധമെന്ന് സംശയം; ഒരാള്‍ പിടിയില്‍

പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് കൊല്ലപ്പെട്ട ഭീകരാക്രമണം ഏറ്റെടുത്ത പാക് ഭീകര സംഘടനയായ ജെയിഷെ മുഹമ്മദിന്റെ ഒരു കണ്ണിയാണ് പിടിയിലായ റെഹാന്‍ എന്ന് ഡി ജി പി ഗുപ്‌തേശ്വര്‍ പാണ്ഡേ വ്യക്തമാക്കി.

ബാങ്ക: പുല്‍വാമ ഭീകരാക്രമണം നടത്തിയ ഭീകര സംഘടന, ജെയിഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ പാട്‌നയില്‍ നിന്നും പിടികൂടി. പാട്‌നയിലെ ബാങ്ക എന്ന സ്ഥലത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. പ്രധാനമന്ത്രിയുടെ സങ്കല്‍പ് റാലിക്ക് തൊട്ടുമുമ്പായിട്ടാണ് ഇയാള്‍ പിടിയിലായത് എന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുല്‍വാമയില്‍ 40 സി ആര്‍ പി എഫ് കൊല്ലപ്പെട്ട ഭീകരാക്രമണം ഏറ്റെടുത്ത പാക് ഭീകര സംഘടനയായ ജെയിഷെ മുഹമ്മദിന്റെ ഒരു കണ്ണിയാണ് പിടിയിലായ റെഹാന്‍ എന്ന് ഡി ജി പി ഗുപ്‌തേശ്വര്‍ പാണ്ഡേ വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടു. റെഹാനെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button