ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രെെസ് ഡ്രോയിലൂടെ പുത്തന്‍ ഓഡി കാര്‍ സ്വന്തമാക്കി പ്രവാസി. മുനീര്‍ ജമില്‍ ഖോറി എന്ന ബ്രിട്ടീഷ് പൗരനെയാണ് കാര്‍ ഭാഗ്യ സമ്മാനമായി തേടിയെത്തിയത്. ടിക്കറ്റ് നമ്പര്‍ 0202 സീരീസ് 1712 എന്ന അദ്ദേഹമെടുത്ത ടിക്കറ്റിനാണ് ഓഡി ക്യു 8 3.0 ( ഡ്രാഗണ്‍ ഓറഞ്ച് മെറ്റാലിക് വിഭാഗത്തില്‍ പെട്ട കാര്‍ സ്വന്തമായത്.
സ്വിറ്റ്സര്‍ലാന്‍ഡ് കായികതാരം റോജര്‍ ഫ്രഡറര് ആണ് ഭാഗ്യശാലിയെ കണ്ടെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് പുരുഷവിഭാഗത്തിലുളള അവസാന മല്‍സരത്തിന്റെ ഭാഗമായിരുന്നു നറുക്കെടുപ്പ് നടത്തിയത്. തനിക്ക് ലഭിച്ച സമ്മാനത്തില്‍ അതീവ സന്തോഷവാനെന്നും അപ്രതീക്ഷിതമായിരുന്നുവെന്നും ഖോറി പറഞ്ഞു.
Post Your Comments