NattuvarthaLatest News

ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും

കടലില്‍ കുടുങ്ങിയവരെ ഫിഷറീസ് വകുപ്പും, കോസ്റ്റല്‍ പൊലീസുമെത്തി രക്ഷിച്ചു

മലപ്പുറം: ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും
. മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയവരെ ഫിഷറീസ് വകുപ്പും, കോസ്റ്റല്‍ പൊലീസുമെത്തി രക്ഷിച്ചു.

കൂടാതെ ഫിഷറീസ് വകുപ്പ് അധികൃതരാണ് ആളുകളെയും നിലച്ച ബോട്ടും കരക്കെത്തിച്ചത്. പൊന്നാനി സ്വദേശി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള മര്‍ഖ ബുല്‍ ഫര്‍ഹ എന്ന പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടാണ് കരയില്‍ നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എഞ്ചിന്‍നിലച്ചത്.

കൂടാതെ ബോട്ടിലുള്ളവര്‍ ഫിഷറീസ് അധികൃതരെ വിവരമറിയിക്കുകയും, ഫിഷറീസ് ബോട്ട് എത്തി കേടായ ബോട്ടിനെ കെട്ടിവലിച്ച് കരയിലെത്തിക്കുകയും ചെയ്തു , ഈ സമയം 9 തൊഴിലാളികളാണ് ബോട്ടിനകത്തുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button