Latest NewsInternational

ഇന്ധനവില കൂടുന്നതിനെതിരെ ജനകീയ പ്രക്ഷോഭം : സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍

പാരിസ് : ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള പ്രതിഷേധം ഫലം കാണുന്നില്ല. സമരത്തിന്റെ രൂപം മാറ്റാനൊരുങ്ങി പ്രതിഷേധക്കാര്‍. ഇന്ധന വില വര്‍ധനവിനെതിരെ ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധമാണ് നാല്മാസമായിട്ടും ഫലം കാണാത്തത്. പ്രതിഷേധം ലക്ഷ്യ പ്രാപ്തിയിലെത്താതെ പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിട്ടുണ്ട്യ

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം നാല് മാസം പിന്നിടാനൊരുങ്ങുമ്പോള്‍ പ്രതിഷേധത്തിന്റെ രൂപം മാറ്റാനൊരുങ്ങുകയാണ് പ്രതിഷേധക്കാര്‍. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാത്തത് പോലെയാണ് സര്‍ക്കാറിന്റെ പെരുമാറ്റമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ലക്ഷ്യം കൈവരിക്കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അടുത്തയാഴ്ച എല്ലാ സ്ത്രീകളെയും അണിനിരത്തി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍.

ഈ മാസം 16-ന് പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രായഭേദമന്യേ നിരവധിയാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.അര നൂറ്റാണ്ടിനിടെ ഫ്രാന്‍സ് നേരിടുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button