Latest NewsIndia

അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്

പാക്കിസ്താനില്‍ നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയ വ്യോമ സേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്ററില്‍ തുടങ്ങിയ അക്കൗണ്ട് വ്യാജമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണവുമായി എ.എന്‍.ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. @Abhinandan_wc എന്ന അക്കൗണ്ടില്‍ നിന്നും മാര്‍ച്ച് ഒന്ന് മുതലാണ് ട്വീറ്റുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.നിര്‍മല സീതാരാമനുമൊത്തുള്ള അഭിനന്ദന്‍ വര്‍ധമാന്റെ കൂടിക്കാഴ്ച്ചയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയാണ് എ.എന്‍.ഐ ട്വിറ്റര്‍ അക്കൗണ്ടിന്റെ സത്യാവസ്ഥ ചൂണ്ടികാണിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടാണ് ആദ്യ സന്ദേശം പുറത്ത് വരുന്നത്. തുടര്‍ന്ന് തമിഴിലും ഇംഗ്ലീഷിലുമായി ഏകദേശം 20ന് മുകളില്‍ ട്വീറ്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.അതേ സമയം അഭിനന്ദനെ ചട്ടപ്രകാരമുള്ള ഡി-ബ്രീഫിംഗ് പരിശോധന നടപടികള്‍ക്ക് ഇന്ന് വിധേയനാക്കും.പാക് സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പറഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാക്കി വിവരം ശേഖരിക്കാനുള്ള ശ്രമമായിരുന്നു പാകിസ്താന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവനില്‍ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികത്സയിലാണ് അഭിനന്ദന്‍. ആരോഗ്യ നില മെച്ചപ്പെട്ട ശേഷമാകും ഡീ ബ്രീഫിംഗ് നടപടികള്‍.രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചേദ്യം ചെയ്യലാണിത്.ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷമാകും നടപടികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button