Latest NewsIndia

വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസുകാരന് ദാരുണാന്ത്യം: ഞെട്ടലോടെ അധ്യാപകരും സഹപാഠികളും

ഹൈദരാബാദ്•ഹൈദരാബാദില്‍ വാര്‍ഷിക പരീക്ഷയ്ക്കിടെ 12 ാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

സെക്കന്ദരാബാദ് ശ്രീ ചൈതന്യ കോളേജിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് 16 കാരനായഗോപി രാജു കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എല്ലറെഡ്ഡിഗുഡ പ്രദേശത്തെ ഒരു സര്‍ക്കാര്‍ ജൂനിയര്‍ സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് ഗോപി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.

തെലങ്കാനയിലെ 9.36 ലക്ഷത്തോളം പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ് പൊതുപരീക്ഷയെ അഭിമുഖീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button