KeralaLatest News

കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരം

ഇടുക്കി: ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രളയത്തിന് ശേഷം കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ അവസ്ഥ അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍. ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അതേസമയം ജില്ലയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളല്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രളയവും മറ്റ് സാഹചര്യവും കാരണം കൃഷി നശിച്ചതിനാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ തിരികെ അടയ്ക്കാന്‍ പറ്റാത്ത സാഹചര്യം നിലനില്‍ ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഒന്‍പത് ആത്മഹത്യകളാണ് ജില്ലയില്‍ ഉണ്ടായത്. എന്നാല്‍ ഇതെല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലപ്പോഴും വീടും സ്ഥലവും ഉള്‍പ്പെടെ ഉള്ള വസ്തുവകകള്‍ ഈട് വെച്ച് വിദ്യാഭ്യാസം, വിവാഹം, ചികിത്സ എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കാണ് കര്‍ഷകര്‍ ലോണെടുക്കുന്നത്.

എന്നാല്‍ മരിച്ചവരെല്ലാം കര്‍ഷകരാണെന്നിരിക്കെ ഇവരെടുത്ത വായ്പ്പ കാര്‍ഷിക വായ്പ്പയല്ല എന്നാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടുക്കിയിലെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button