CinemaMollywoodLatest News

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ ജീവിതത്തിലേക്ക് : പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അഭിനയ ജീവിതത്തിലേക്ക്. ‘കബീറിന്റെ ദിവസങ്ങൾ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്ന അദ്ദേഹം സിനിമക്കായി മേക്കപ്പിട്ടു. അണിയറപ്രവർത്തകരാണ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷത്തെ മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ (ചന്ദ് ക്രിയേഷൻ ) ആണ് സിനിമയുടെ സംവിധാനം കൈകാര്യം ചെയ്യുന്നത്.

ജഗതിയോടൊപ്പം മുരളി ചന്ദ്, ഭരത്, റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവരും വേഷമിടുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

2012 ൽ ഉണ്ടായ വാഹനാപകടത്തിനു ശേഷമുള്ള 7 വർഷത്തെ ഇടവേളക്കൊടുവിലാണ് അദ്ദേഹം പരസ്യ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതെന്ന് മകന്‍ രാജ്കുമാർ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button