KeralaLatest News

തലസ്ഥാനത്ത് കാനമോ ? സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമറിയാം.  സ്ഥാനാർത്ഥി നിർണ്ണയത്തിനായി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് വൈകീട്ട് യോഗം ചേരും.

നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകുക. നാല് പാർലമെന്‍റ് സീറ്റുകളിലേക്ക് ജില്ലാ കൗണസിലുകൾ നിർദ്ദേശിച്ച പേരുകളിൽ നിന്നാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയത്.

തിരുവനന്തപുരത്ത് കാനം രാജേന്ദ്രൻ, തൃശ്ശൂരിൽ നിലവിലെ എംപി സി എൻ ജയദേവൻ, മാവേലിക്കരയിൽ ചെങ്ങറ സുരേന്ദ്രൻ എം എൽഎ, വയനാട്ടിൽ സത്യൻമൊകേരി എന്നീ പേരുകൾക്ക് പ്രാമുഖ്യം നൽകിയാണ് ജില്ലാ കൗൺസിലുകളുടെ പട്ടിക. പുതിയ പേരുകൾ വരാനും സാധ്യതയുണ്ട്. കാനം സ്ഥാനാർത്ഥിയായാൽ തലസ്ഥാനത്ത് ശക്തമായ തൃകോണ മത്സരം ഉണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button