CricketLatest News

ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് കേദാര്‍ ജാദവ്

ധോണി ഒപ്പമുണ്ടെങ്കിൽ പിന്നെ ഒന്നിനെയും പേടിക്കേണ്ടെന്ന് വ്യക്തമാക്കി കേദാര്‍ ജാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം ആറ് വിക്കറ്റിനാണ് ഇന്ത്യ സ്വന്തമാക്കിയത്. ധോണിക്കൊപ്പം കേദാര്‍ ജാദവ് നടത്തിയ മികച്ച പ്രകടനമാണ് ഹൈദരാബാദില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇതിന് പിന്നാലെയാണ് ധോണിയെ പുകഴ്ത്തി കേദാര്‍ ജാദവ് രംഗത്തെത്തിയത്. ധോണി മുന്നിലുണ്ടെങ്കില്‍ തനിക്ക് പിന്നെ ഒന്നിനെയും പേടിയില്ലെന്നും, എല്ലാം തന്നെ മുന്നോട്ട് പോയ്‌ക്കോളുമെന്നും യുസ്‌വേന്ദ്ര ചാഹല്‍ ബിസിസിഐയ്ക്കായി നടത്തുന്ന ചാഹല്‍ ടിവി എന്ന പരിപാടിയിൽ കേദാര്‍ ജാദവ് വ്യക്തമാക്കുന്നു.

‘ധോണി പറയുന്നത് എന്തും ഞാന്‍ അനുസരിക്കാറുണ്ട്, അതിലൂടെ ഞാന്‍ ലക്ഷ്യത്തിലെത്തുകയും ചെയ്യും. എങ്ങനെയാണ് ഈ തന്ത്രങ്ങളെല്ലാം കൃത്യമായി മനസിലാക്കുന്നതെന്നും, മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍ ആത്മവിശ്വാസം പകരാനും അവസരങ്ങള്‍ ഒരുക്കാനും എങ്ങനെയാണ് പറ്റുന്നതെന്ന് നിങ്ങള്‍ ധോണിയോട് തന്നെ ചോദിക്കണം. അദ്ദേഹം കൂടെയുണ്ടെങ്കില്‍ എനിക്കൊന്നിനെയും പേടിയില്ലെന്നും ഞാന്‍ ധോണിയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും കേദാർ ജാദവ് കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button