Latest NewsNattuvartha

കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല

ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് നോഡല്‍ ഏജന്‍സി

വയനാട്: കേരള ചിക്കൻ പദ്ധതി; പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ല .കേരള ചിക്കന്‍ പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന് നോഡല്‍ ഏജന്‍സി പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാലാണ് ഇത് വരെയും കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭ്യമാക്കാത്തതെന്നും നോഡല്‍ ഏജന്‍സിയായ വയനാട് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി വ്യക്തമാക്കി.

കേരള ചിക്കന്‍ പദ്ധതി കര്‍ഷകര്‍ക്ക് ന്യായമായ വിലയും വിപണിയില്‍ വിലസ്ഥിരതയും ലക്ഷ്യമിട്ടായിരുന്നു ആരംഭിച്ചത് . നിശ്ചിത തുക കെട്ടിവെക്കുന്ന കര്‍ഷകന് കോഴിക്കുഞ്ഞുങ്ങളും തീറ്റയും സാങ്കേതിക സഹായവും മരുന്നും നോഡല്‍ ഏജന്‍സി ലഭ്യമാക്കും.

നിലവാരമുള്ള കോഴിക്കുഞ്ഞുങ്ങളും തീറ്റയും ലഭ്യമാക്കുന്നില്ലെന്നായിരുന്നു ആക്ഷേപത്തെ തുടര്‍ന്ന് ഇതിന്‍ നിന്നും പൗള്‍ട്രി ഫാം അസോസിയേഷന്‍ പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ പദ്ധതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതിനാലാണ് സബ്‌സിഡി ലഭ്യമാക്കാത്തതെന്നും ബ്രഹമഗിരി സൊസൈറ്റി വ്യകതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button