Latest NewsKerala

കെവിന്‍ വധക്കേസില്‍ കുറ്റപത്രം 13ന്

കോട്ടയം: സംസ്ഥാനത്ത് ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ വധക്കേസില്‍ കുറ്റപത്രം ഈ മാസം 13ന് സമര്‍പ്പിയ്ക്കും. കെവിന്‍ പി ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തുന്നതു സംബന്ധിച്ചു 13നു ജില്ലാ അഡീഷണല്‍ സെഷന്‍സ് നാലാം കോടതി വിധി പറയും. അന്നു തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. കൊലക്കുറ്റമടക്കം 11 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്.

കെവിന്റേത് മുങ്ങി മരണമായി പരിഗണിച്ച് കൊലപാതക കുറ്റം ഒഴിവാക്കണമെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. അരയ്‌ക്കൊപ്പം വെള്ളത്തില്‍ മുങ്ങി മരിക്കാനാകില്ലെന്നും അതിനാല്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഒഴിവാക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ദുരഭിമാനക്കൊലയുടെ ഗണത്തില്‍ പെടുത്തിയാണു വിചാരണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button