KeralaLatest News

നിര്‍മാണ തൊഴിലാളിയുടെ മരണം : ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം

തൊടുപുഴ : നിര്‍മാണ തൊഴിലാളിയുടെ മരണം, ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണെന്ന് ആരോപണം .
വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (പാപ്പ- 72) ആണു മരിച്ചത്. ഇളയ മകളുടെ വിവാഹ ആവശ്യത്തിനായി വണ്ണപ്പുറത്തുള്ള ഒരു സഹകരണ ബാങ്ക് ശാഖയില്‍ സ്ഥലം ഈടു വച്ച് 3 വര്‍ഷം മുന്‍പ്, 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. അന്നു മുതല്‍ ഓരോ മാസവും ചെറിയ തുക ഇദ്ദേഹം തിരിച്ചടച്ചിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നു ചില മാസങ്ങളില്‍ പണം അടയ്ക്കാന്‍ കഴിഞ്ഞില്ലെന്നു ജോസഫിന്റെ മകന്‍ ബിറ്റ്സണ്‍ പറഞ്ഞു. ബാങ്കില്‍ കുടിശികയായിട്ടുള്ള 48,949 രൂപ അടയ്ക്കണമെന്നും അല്ലാത്തപക്ഷം വസ്തുവകകള്‍ ലേലം ചെയ്യുമെന്നും കാണിച്ച് കഴിഞ്ഞ മാസം 5നു നോട്ടിസ് ലഭിച്ചു. തുടര്‍ന്നു പലരില്‍ നിന്നും കടം വാങ്ങി 40,000 രൂപ വ്യാഴാഴ്ച ബാങ്കില്‍ അടച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button