Latest NewsIndia

തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച

പ്രഖ്യാപനം നടത്തിയാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം തന്നെയുണ്ടാകും. ഈ മാസം ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഏപ്രില്‍ 12-നായിരിക്കും വോട്ടെടുപ്പ് ആരംഭിക്കുക. മേയ് പകുതിയോടെ ഇത് പൂര്‍ത്തിയാക്കാനാണ് കമ്മിഷന്‍ ആലോചിക്കുന്നത്.

പ്രഖ്യാപനം നടത്തിയാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം, പത്രികാ സമര്‍പ്പണം, സൂക്ഷ്മപരിശോധന, പിന്‍വലിക്കാനുള്ള സമയം എന്നിവയെല്ലാം 21 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമായിരിക്കും വോട്ടെടുപ്പ്.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഏഴുമുതല്‍ മേയ് 12 വരെയാണ് നടന്നത്. മേയ് 15നായിരുന്നു വോട്ടെണ്ണല്‍

രാഷ്ട്രപതിഭരണത്തിലുള്ള ജമ്മുകശ്മീരില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കുമോ എന്നത് വ്യക്തമല്ല. സംസ്ഥാനതെത ക്രമസമാധാനനില വിലയിരുത്താന്‍ അടുത്തദിവസം തെരഞ്ഞെടുപ്പു കമ്മിഷന്‍ അവിടെ സന്ദര്‍ശനം നടത്തും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എത്തും. 2014ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഇതാദ്യമായാണ് മോദി അമേഠിയില്‍ എത്തുന്നത്. അമേഠിയില്‍ എത്തുന്ന അദ്ദേഹം ഇന്തോ-റഷ്യന്‍ സംയുക്ത സംരഭമായ ഇന്തോറഷ്യ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആയുധ കമ്പനിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. കൂടാതെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button