KeralaLatest News

ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം

കോട്ടയം: ആനയുടെ അടിയിൽപ്പെട്ട് പാപ്പാന് ദാരുണാന്ത്യം. ആലപ്പുഴ ചെന്നിത്തല സ്വദേശി അരുണ്‍ പണിക്കര്‍ എന്ന ആനപാപ്പാനാണ് മരിച്ചത്. ഭാരത് വിശ്വനാഥന്‍ എന്ന ആനയെ കുളിപ്പിക്കുന്നതിനിടയിൽ അബദ്ധത്തില്‍ കാലുതെന്നി അരുൺ ആനയുടെ അടിയില്‍പ്പെടുകയായിരുന്നു.ഇന്ന് രാവിലെ 11 മണിക്ക് കോട്ടയത്ത് കാരാപ്പുഴയിലാണ് സംഭവം നടന്നത്.

ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കാൻ അരുൺ ആനയോട് ആവശ്യപ്പെട്ടിരുന്നു. ആ സമയം അരുൺ നില്‍ക്കുന്ന വശത്തേക്ക് ആന കിടന്നു. മറ്റേ വശത്തേക്ക് കിടക്കാന്‍ ആനയോട് പറയുന്നതിനിടെ പാപ്പാന്‍ തെന്നി ആനക്കടിയിലേക്ക് വീഴുകയായിരുന്നു. മറ്റ് പാപ്പാന്‍മാര്‍ എത്തി ആനയെ എണീപ്പിച്ച ശേഷം പാപ്പാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അരുണിന്റെ തലയാണ് ആനയുടെ അടിയപ്പെട്ടത്. തലയോട്ടി പൊട്ടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button