KeralaLatest News

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേയ്ക്ക് : സമവായത്തിന് തയ്യാറാകാതെ മാണി ഗ്രൂപ്പ്

കോട്ടയം : കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേയ്ക്ക് പി.ജെ.ജോസഫുമായി സമവായത്തിന് തയ്യാറാകാതെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് മാണി ഗ്രൂപ്പ്. ലോക്‌സഭാ സീറ്റിനെ ചൊല്ലിയാണ് ഇരുകൂട്ടരും കടുത്ത ഭിന്നതയിലായത്. കേരള കോണ്‍ഗ്രസിന് പാര്‍ട്ടിയ്ക്ക് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫ് തള്ളിയതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും തമ്മിലുള്ള ഭിന്നത് പുറത്തേയ്ക്ക് വന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന ഏക സീറ്റില്‍ മാണി ഗ്രൂപ്പിന്റെ പ്രതിനിധി തന്നെ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കു രണ്ടാംസീറ്റ് ലഭിച്ചാലും സ്റ്റിയറിങ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ മതിയെന്നാണു പുതിയ തീരുമാനം.

അധികസീറ്റു സംബന്ധിച്ചുള്ള രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചയ്ക്കു മണിക്കൂറുകള്‍ ശേഷിക്കെയാണ് മാണി ഗ്രൂപ്പ് നിലപാടു കടുപ്പിക്കുന്നത്. പി.ജെ. ജോസഫിന് സീറ്റ് വാങ്ങി നല്‍കാന്‍ പാര്‍ട്ടി ഇനി മെനക്കെടേണ്ടെന്നാണു തീരുമാനം. കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പി.ജെ. ജോസഫ് എത്തില്ലെന്നും മാണി ഗ്രൂപ്പ് ഉറപ്പിക്കുന്നു. കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ ചര്‍ച്ചകള്‍ക്കു ശേഷം കെ.എം.മാണി തന്നെ പ്രഖ്യാപിക്കും. രണ്ടാംസീറ്റു ലഭിച്ചാലും ജോസഫിനെ ഒഴിവാക്കാനുള്ള വഴികളും മാണി ഗ്രൂപ്പ് കണ്ടെത്തി. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം വിളിക്കാനാണു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button