ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിൽ ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ടുപേരാണ് സ്കൂള്‍ പ്രന്സിപ്പിളിന് പരാതി നല്‍കിയത്. പ്രിന്‍സിപ്പള്‍ വിവരം അറിയിച്ചതനുസരിച്ച് പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടുപെണ്‍കുട്ടികളെയും ഹോസ്റ്റല്‍ വാര്ഡന് നിരന്തരം വീട്ടിലേക്ക് വിളിച്ചായിരുന്നു അതിക്രമം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. അതോടൊപ്പം തന്നെ ഹോസ്റ്റലിലെ മറ്റ് ചില കുട്ടികളും വാര്‍ഡനെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്
Post Your Comments