Latest NewsFootballSportsGulf

നവയുഗം സെവൻസ് ഫുട്ബോൾ ടൂർണമെന്റ്: സോക്കോ ഇരിക്കൂർ എഫ്.സി ചാമ്പ്യന്മാർ

ദമ്മാം: കാൽപന്തുകളിയുടെ മനോഹാരിത വിളിച്ചോതിയ ആക്രമണകേളിശൈലിയിലൂടെ സോക്കോ ഇരിക്കൂർ എഫ്.സി നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സോക്കർ വാരിയേഴ്‌സ് എഫ്.സി ടീമിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് (സ്‌കോർ 6 – 0) പരാജയപ്പെടുത്തിയാണ് സോക്കോ ഇരിക്കൂർ എഫ്.സി വിജയികളായത്.

മുൻപ് നടന്ന ആദ്യസെമിഫൈനലിൽ സോക്കോ ഇരിക്കൂർ എഫ്.സി 3 – 1 എന്ന സ്കോറിന് റാഖ സോക്കർ സ്പോർട്ടിങ് എഫ്.സിയെയും, രണ്ടാം സെമിഫൈനലിൽ സോക്കർ വാരിയേഴ്‌സ് എഫ്.സി 1 – 0 എന്ന സ്കോറിന് കോബാർ നൈറ്റ്‌സ് എഫ്.സിയെയും പരാജയപ്പെടുത്തിയാണ് ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്.

ഫൈനൽ മത്സരത്തിൽ ആക്രമണഫുട്ബോളിന്റെ ശക്തമായ പ്രകടനത്തിലൂടെ സോക്കോ ഇരിക്കൂർ എഫ്.സി നിരന്തരം ഗോള്‍മുഖത്തേയ്ക്ക് ഇരച്ചു കയറിയപ്പോള്‍, സോക്കർ വാരിയേഴ്‌സ് എഫ്.സിയ്ക്ക് മറുപടി ഇല്ലായിരുന്നു. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലര്‍ത്തിയ സോക്കോ ഇരിക്കൂർ എഫ്.സി, മുന്നേറ്റനിരയില്‍ കളിച്ച ജവാദ് നേടിയ ഹാട്രിക്ക് ഗോളിന്റെ ബലത്തില്‍ 6 – 0 എന്ന വന്‍മാര്‍ജിനില്‍ മത്സരം വിജയിച്ചു. ജവാദ് തന്നെ ആണ് മാന്‍ ഓഫ് ദ മാച്ച്.

തുടര്‍ന്ന് നടന്ന, കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ സമാപനച്ചടങ്ങില്‍ ദമ്മാം മിനിസ്ട്രി ഓഫ് ഫിനാന്‍സ് മേധാവി ജാബിര്‍ ബിന്‍ ആഖീല്‍ ബില്‍ അലി അല്‍ ആമ്രി മുഖ്യാഥിതി ആയി. മത്സരവിജയികള്‍ക്കും റണ്ണര്‍ അപ്പിനുമുള്ള ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു. വിജയിയായ ടീമിന് ആല്‍ഫ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ക്യാഷ് പ്രൈസ് ജനറല്‍ മാനേജര്‍ മണി മാര്‍ത്താണ്ഡം സമ്മാനിച്ചു. റണ്ണര്‍അപ്പായ ടീമിന് ഈസ്റ്റെന്‍ ചാനല്‍ കമ്പനി ഏര്‍പ്പെടുത്തിയ ക്യാഷ് പ്രൈസ് നവയുഗം വൈസ് പ്രസിഡന്റ്‌ മഞ്ജു മണിക്കുട്ടന്‍ സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട സോക്കോ ഇരിക്കൂര്‍ ടീമിലെ സനുവിന് നവയുഗം ജീവകാരുണ്യകണ്‍വീനര്‍ ഷിബുകുമാറും, മാന്‍ ഓഫ് ദ മാച്ച് ആയ ജവാദിന് നവോദയ കേന്ദ്രഎക്സിക്യൂട്ടീവ് അംഗം മനോഹരനും, ബെസ്റ്റ് ഗോളി ആയി തെരഞ്ഞെടുക്കപ്പെട്ട റാഖ സോക്കർ സ്പോർട്ടിങ് എഫ്.സിയുടെ അലിയ്ക്ക് നവയുഗം കായികവേദിഅംഗം ഫൈസല്‍ ഇരിക്കൂറും, ടോപ്സ്കോറര്‍ ആയ സനുവിന് നവയുഗം കേന്ദ്രകമ്മിറ്റിഅംഗം പ്രഭാകരനും, പെനാല്‍റ്റി ഷൂട്ട്‌ഔട്ടില്‍ വിജയിയായ ഷംസാദിന് ടെക്നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ ജോസ് സെബാസ്റ്റ്യനും, ട്രോഫികള്‍ സമ്മാനിച്ചു. മാച്ച് റഫറി അബ്ദുള്‍ ഖരീമിന് നവയുഗം കായികവേദി പ്രസിഡന്റ്‌ തമ്പാന്‍ നടരാജനും, ലൈന്‍ റഫറിമാരായ റിയാസ്, അസ്ഫീര്‍ എന്നിവര്‍ക്ക് നവയുഗം കേന്ദ്രകമ്മിറ്റിഅംഗം നിസാം കൊല്ലവും, ടൂര്ണ്ണമെന്റ് കമ്മിറ്റി ഭാരവാഹി സാദ്ദിക്കും, ബെസ്റ്റ് ടീം മാനേജര്‍ ആയ ജാബിറിന് കായികവേദി സെക്രെട്ടറി നഹാസും സമ്മാനം വിതരണം ചെയ്തു.

നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സിമോഹന്‍, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, മനോഹരന്‍ (നവോദയ), സാമൂഹ്യപ്രവര്‍ത്തകന്‍ എബ്രഹാം വലിയകാല, മന്‍സൂര്‍,ജാബിര്‍ (ഇരിക്കൂര്‍ അസ്സോസിയേഷന്‍), നവയുഗം കേന്ദ്രനേതാക്കളായ സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ ചാത്തന്നൂര്‍, ഇ.എസ്.റഹീം, ഗോപകുമാര്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ സമാപനചടങ്ങില്‍ പങ്കെടുത്തു.

ടൂർണ്ണമെന്റ് പരിപാടികൾക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, സഹീർഷാ, ബിനുകുഞ്ഞു, നഹാസ്‌, സനു മഠത്തില്‍, അബ്ദുള്‍ സലാം, തമ്പാൻ നടരാജൻ, ജോസ് സെബാസ്റ്റിയൻ, സാദിക്ക്, റിയാസ്, ഷഫീക് ചെറിയാണ്ടി, ഫാറൂഖ്, കുഞ്ഞുമോൻ കുഞ്ഞച്ചൻ, റഹീം, രാജ്‌കുമാർ, റെജിൻ, സാബു, ബാബു ചാത്തന്നൂര്‍, ഹംസ എന്നിവർ നേതൃത്വം നൽകി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button