Latest NewsGulf

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതി: എതിർ പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് നോർക്ക

തിരുവനന്തപുരം : ഗൾഫിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നോർക്ക മുഖാന്തിരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 2019-2020 ബഡ്ജറ്റിൽ അവതരിപ്പിച്ച പദ്ധതിയെക്കുറിച്ച് ചില കേന്ദ്രങ്ങളിൽ നിന്നുള്ള എതിർ പ്രചാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് നോർക്ക റൂട്ട്‌സ് അധികൃതർ അറിയിച്ചു.

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. 2019-20 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മുതലേ പ്രാബല്യത്തിൽ വരികയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. ഏതെല്ലാം വിഭാഗങ്ങൾക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങളും നിശ്ചയിക്കാനുണ്ട്. നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് ഇത് ഉടൻ പ്രാബല്യത്തിൽ വരും. ഇപ്പോൾ ഈ പദ്ധതിയുടെ വിവരങ്ങൾ നോർക്കയുടെ കോൾസെന്ററിൽ ലഭ്യമല്ല.

നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളുടെ ഭൗതിക ശരീരം അവരുടെ നാട്ടിലേക്കും അസുഖബാധിതരായെത്തുന്ന പ്രവാസികളെ അവരുടെ ആവശ്യാനുസരണം സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോർക്ക റൂട്ട്‌സിന്റെ നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതിയെക്കുറിച്ചും, ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് ധനസഹായം നൽകുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കോൾസെന്ററിൽ നിന്ന് ലഭ്യമാകുകയുള്ളൂ.

2019-2020 ബഡ്ജറ്റിൽ അവതരിപ്പിച്ച പദ്ധതി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് വിശദവിവരങ്ങൾ നോർക്കയുടെ കോൾസെന്ററിലും വെബ്‌സൈറ്റിലും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button