KeralaLatest News

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവം; സ്പീക്കര്‍

കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന രാഷ്ടീയ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്ന് നിയമസഭസ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ പ്രതികരിച്ചു.

കാസര്‍കോട് ഇരട്ടക്കൊലപാതകം അടക്കം കേരളത്തില്‍ നടന്നു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിയമസഭാ സ്പീക്കറുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചിരുന്നു. ബഷീറിന്റെ വീട്ടിലെത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും പോലീസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button