Latest NewsIndia

കശ്മീരിന്റെ കണ്ണീരായി ആ കുരുന്നുകളും അമ്മയും

ജമ്മുകശ്മീര്‍ : ഇന്ത്യയ്ക്കു നേരെ പാകിസ്ഥാന്റെ ഷെല്‍
ആക്രമണത്തില്‍ മരിച്ച അമ്മയും രണ്ട് കുരുന്നുകളുമാണ് കശ്മീരിന്റെ ദു:ഖമായി മാറിയിരിക്കുന്നത്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയില്‍ സലോത്രി ഗ്രാമത്തിലുള്ള കൊച്ചുവീട്ടില്‍ 9 മാസം മാത്രം പ്രായമുള്ള ഷബ്‌നവും 5 വയസ്സുള്ള ഫസാനും അമ്മ റുബാനയുമാണ് പാകിസ്ഥാന്റെ ആക്രണണത്തില്‍ കൊല്ലപ്പെട്ടത്. ഗൃഹനാഥന്‍ മുഹമ്മദ് യൂനിസ് ഗുരുതര പരുക്കുകളോടെ ചികില്‍സയിലാണ്.

ജമ്മു കശ്മീരില്‍, നിയന്ത്രണ രേഖയ്ക്കടുത്തുള്ള ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കി, പാക്കിസ്ഥാന്‍ ആക്രമണം തുടരുകയാണ്. നൗഷേര സെക്ടറില്‍ ഉച്ചയ്ക്കാണു പാക്ക് സേന ഷെല്ലാക്രമണം തുടങ്ങിയത്. 12 മണിക്കൂര്‍ പിന്നിട്ട്, രാത്രി 11 ന് അതവസാനിക്കുമ്പോള്‍ 3 ജീവനുകള്‍ നഷ്ടമായിരുന്നു. റുബാനയും പിഞ്ചുകുഞ്ഞുങ്ങളും കൊല്ലപ്പെട്ട ആക്രമണത്തില്‍ 2 സൈനികര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

നിയന്ത്രണ രേഖയുടെ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകളെല്ലാം 5 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ നിന്നു ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റുന്നുമുണ്ട്. . ഹൊവിറ്റ്‌സര്‍ പീരങ്കികളും മോര്‍ട്ടറുകളും ഉപയോഗിച്ചുള്ള കനത്ത ആക്രമണമാണു പാക്ക് സേന നടത്തുന്നത്. ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നുണ്ട്. പൂഞ്ചിലെ മാന്‍കോട്ട് മേഖലയില്‍ പാക്ക് സേന നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീക്കു പരുക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button