KeralaLatest News

തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു.  അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രംയോഗി മന്‍ധന്‍ യോജന (പി.എം.എസ്.വൈ.എം) ആരംഭിച്ചത്.

കൈത്തറി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍,കർഷകർ , ചെറുകിട കച്ചവടക്കാര്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍ ആശ- അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയ നൂറിലേറെ അസംഘടിത മേഖലയില്‍ സജീവമായി തുടരുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് പദ്ധതിയിൽ ചേരേണ്ടത്.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, കോമണ്‍ സര്‍വീസ് സെന്‍ററുകള്‍ എന്നിവ വഴി രജിസ്ട്രേഷന്‍ ചെയ്യാം. 18 വയസ്സുളളവര്‍ 55 രൂപയാണ് വിഹതമായി അടയ്ക്കേണ്ടത്. 29 വയസ്സ് മുതലാണ് അംഗമാകുന്നതെങ്കില്‍ 100 രൂപയും 35 വയസ്സില്‍ അംഗമാകുന്നവര്‍ക്ക് 150 രൂപയും 40 വയസ്സുളളവര്‍ 200 രൂപയുടെ വിഹിതമായി അടയ്ക്കണം. തുല്യവിഹതം കേന്ദ്ര സര്‍ക്കാരും പദ്ധതിയില്‍ നിക്ഷേപിക്കും. ആദ്യ വിഹിതം പണമായി അടയ്ക്കാനുളള സംവിധാനമുണ്ട്.

അംഗങ്ങൾ മരിക്കുകയോ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്താൽ ജീവിത പങ്കാളിക്ക് തുടര്‍ഗഡു അടച്ച് പദ്ധതി തുടരാവുന്നതാണ്. 60 വയസ്സിന് ശേഷം 3,000 രൂപ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നതാണ് പദ്ധതി. ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button