Latest NewsIndia

മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ല​ക്നോ: മോഷ്ടാക്കളുടെ വെടിയേറ്റ് രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അതേസമയം ആക്രമണത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ
രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബൈ​ക്കി​ലെത്തി​യ നാ​ലം​ഗ സം​ഘം ആളുകള്‍ക്കു നേരെ നിറയൊഴിക്കുകയാണ്.

ലക്നൗവിലെ ജൂവല്ലറിയില്‍ മോഷണം നടത്താനാണ് സംഘം എത്തിയത്. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് ഇവര്‍ ആ​ളു​ക​ൾ​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ച​തെ​ന്ന് എ​സ്എ​സ്പി ക​ലാ​നി​ധി ന​ഥാ​നി പ​റ​ഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അതേസമംയം കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും 200 കിലോ മീറ്റര്‍ അകലെ പോലീസ് ഉണ്ടായിരുന്നിട്ടും ഇവിടേയ്ക്ക് എത്തിപ്പെടാന്‍ വൈകിയതായി പ്രദേശവാസികള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button