Latest NewsTennis

കിരീട നേട്ടത്തില്‍ ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍

ദു​ബാ​യി​യി​ൽ ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് ഫെഡറര്‍ കിരീടത്തില്‍ മുത്തമിടുന്നത്

ദു​ബാ​യ്: ടെന്നീസില്‍ ചരിത്രം കുറിച്ച് സ്വിറ്റ്സര്‍ലല്‍ഡ് താരം റോ​ജ​ർ ഫെ​ഡ​റ​ർലോ​ക ടെ​ന്നീ​സി​ൽ ക​രി​യ​റി​ലെ 100-ാം കി​രീ​ടം എ​ന്ന നേ​ട്ടം കരസ്ഥമാക്കിയാണ് മു​പ്പ​ത്തേ​ഴു​കാ​ര​നാ​യ റോജര്‍ ചരിത്രത്തില്‍ ഇടം നേടിയത്. ഇതോടെ 100 കി​രീ​ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാം പുരുഷ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് ഫെ​ഡ​റ​ർ സ്വ​ന്ത​മാ​ക്കി. അ​മേ​രി​ക്ക​യു​ടെ ജി​മ്മി കോ​ണേ​ഴ്സാ​ണ് (109 കി​രീ​ട​ങ്ങ​ൾ) എന്ന നേട്ടം ആദ്യം സ്വന്തമാക്കിയത്.

ശനിയാഴ്ച ദു​ബാ​യ് ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഗ്രീ​സി​ന്‍റെ സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു കീ​ഴ​ട​ക്കി​യാ​ണ് ഫെ​ഡ​റ​ർ ത​ന്‍റെ 100-ാം കി​രീ​ടം ഉറപ്പിച്ചത്. സ്കോ​ർ: 6-4, 6-4.  ദു​ബാ​യി​യി​ൽ ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണ് ഫെഡറര്‍ കിരീടത്തില്‍ മുത്തമിടുന്നത്. 18 വ​ർ​ഷം മു​ന്പാ​ണ് ഫെ​ഡ​റ​ർ ആ​ദ്യ എ​ടി​പി കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. അതേസമയം 167 സിം​ഗി​ൾ​സ് കി​രീ​ട​ങ്ങ​ൾ നേ​ടി​യ മാ​ർ​ട്ടി​ന ന​വ​ര​ത്തി​ലോ​വയാണ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ മുന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button