Latest NewsIndia

അഭിനന്ദന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തി സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ നിന്നും തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാഹദത്തില്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് വിവാദ ട്വീറ്റുമായി രംഗത്തെത്തിയത്.

2004-ല്‍ യുപിഎ ഭരണ കാലത്താണ് അഭിനന്ദന്‍ വര്‍ദ്ധമാന് പറക്കാനുള്ള ലൈസന്‍സ് ലഭിച്ചത്. ഈ കാലയളവിലാണ് അദ്ദഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് ഇതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട് എന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വീറ്റ്. എന്നാല്‍ അഭിനന്ദന്‍ സ്വന്തം മണ്ണില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം തന്നെ പുറത്തു വന്ന ഖുര്‍ഷിദിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

ഇതിനോടകം തന്നെ ഖുര്‍ഷിദിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ അനവസരത്തിലായെന്നും അഭിനന്ദന്‍ വര്‍ദ്ധമാനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹം ആണെന്നാണ് പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button