റിയാദ് : സൗദിയില്‍ ഇനി മുതല്‍ ഈവന്റ് പരിപാടികളും സ്റ്റേജ് ഷോകളും സംഘടിപ്പിയ്ക്കാം. സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക ഇനം വിസ നല്‍കാന്‍ തീരുമാനമായി. മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് ‘ഇവന്റ് വിസ’ ആരംഭിക്കുന്നത്. പരിപാടികളുടെ സംഘാടകര്‍ വിദേശകാര്യ മന്ത്രാലയം, നാഷനല്‍ ഡാറ്റ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് വിസ അനുവദിക്കുക.
ഇവന്റുകള്‍ സംഘടിപ്പിക്കുന്ന വിവിധ വേദികള്‍ തങ്ങള്‍ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയെക്കുറിച്ച് രണ്ട് മാസം മുന്‍കൂട്ടി വിദേശകാര്യ മന്ത്രാലയത്തിനും നാഷനല്‍ ഡാറ്റാ സെന്ററിനും വിവരം നല്‍കിയിരിക്കണം. ഇതനുസരിച്ചാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ എംബസികളില്‍ നിന്ന് വിസ നല്‍കാന്‍ സംവിധാനം ഒരുക്കുക. വിദേശത്തെ എംബസികളില്‍ അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനകം വിസ അനുവദിക്കും. മറ്റു സന്ദര്‍ശന വിസകള്‍ക്ക് ബാധകമായ ഫീസ് ഇവന്റ് വിസക്കും ബാധകമായിരിക്കും.
രാജ വിജ്ഞാപനം എം 68ല്‍ പരാമര്‍ശിച്ചതനുസരിച്ചായിരിക്കും ഇവന്റ് വിസക്ക് ഫീസ് ഈടാക്കുക. ആഭ്യന്തരം, വാണിജ്യം-നിക്ഷേപം, സാംസ്‌കാരിക മന്ത്രാലയങ്ങള്‍, ദേശസുരക്ഷ അതോറിറ്റി, സൗദി ജനറല്‍ ഇന്‍വസ്റ്റ്‌മെന്റ അതോറിറ്റി, ദേശീയ സ്‌പോര്‍ട്‌സ് അതോറിറ്റി, ദേശീയ വിനോദ അതോറിറ്റി എന്നിവയുമായി സഹകരിച്ച വിസ നടപടികള്‍ ലളിതമാക്കാനും പദ്ധതിയുണ്ട്. ഈ രംഗത്തുള്ള പ്രതിസന്ധികളെക്കുറിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദേശകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments