Latest NewsSaudi ArabiaGulf

സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ : പുതുതായി 60 ഫാക്ടറികള്‍ ആരംഭിയ്ക്കുന്നു

റിയാദ് : സൗദിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍. ജിദ്ദയിലെ വിവിധ പ്രദേശങ്ങളില്‍ പുതുതായി ഫാക്ടറികള്‍ ആരംഭിക്കുന്നു. ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഘട്ടത്തില്‍ അറുപത് ഫാക്ടറികളാണ് ആരംഭിക്കുക. സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് എഴുപത്തി അഞ്ചാം വാര്‍ഷികാഘോഷ വേദിയില്‍ ചേംബര്‍ വ്യവസായ ബോര്‍ഡ് വിഭാഗം മേധാവി ഇബ്രാഹിം ബാറ്റര്‍ജിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘വ്യവസായ മേഖലയില്‍ നേതാക്കള്‍ക്കുള്ള പ്രതീക്ഷ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ നഗരസഭയുമായും സൗദി വ്യവസായ സ്ഥാപനജംഗമ അതോറിറ്റിയുമായും സഹകരിച്ചായിരിക്കും ഫാക്ടറികള്‍ ആരംഭിക്കുക. നിലവിലെ വ്യവസായ മേഖലകളില്‍ നിന്നും മാറി ജിദ്ദയിലെ വിവിധ ജില്ലകളില്‍ അനുയോജ്യമായ സ്ഥലങ്ങളിലായിരിക്കും പുതിയ ഫാക്ടറികള്‍. നിശ്ചിത അളവുകളില്‍ പരിസ്ഥിതിക്കു ഇണങ്ങുന്ന രീതിയിലായിരിക്കും ഇവയുടെ നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button