KeralaLatest News

ഇനി സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധസേവന സേന

ഒന്നിനും കൊള്ളാത്ത യൂത്തന്മാര്‍ എന്ന പഴി പലപ്പോഴും ഏറ്റുവാങ്ങിയ യുവജനങ്ങളെ മറ്റുള്ളവര്‍ മനസിലാക്കിയത് പ്രളയത്തോടെ ആയിരുന്നു.

തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ഇനി സംസ്ഥാനത്തിന് സ്വന്തമായൊരു സന്നദ്ധസേവന സേന രൂപീകൃതമായി. സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ നേതൃത്വത്തിലുള്ള കേരളാ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സാണ് സന്നദ്ധസേവന സേനയുടെ അംഗങ്ങള്‍. ഇതിനായി പരിശീലനം പൂര്‍ത്തിയാക്കിയ വോളന്റിയറന്മാരുടെ പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരത്ത് വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്നു.

ഒന്നിനും കൊള്ളാത്ത യൂത്തന്മാര്‍ എന്ന പഴി പലപ്പോഴും ഏറ്റുവാങ്ങിയ യുവജനങ്ങളെ മറ്റുള്ളവര്‍ മനസിലാക്കിയത് പ്രളയത്തോടെ ആയിരുന്നു. അത്രയ്ക്ക് അഭിനന്ദനാര്‍ഹമായിരുന്നു പ്രളയത്തിന്റെ ദുരിത സമയങ്ങളില്‍ അവര്‍ നടത്തിയ രക്ഷ പ്രവര്‍ത്തനവും പ്രളയ ശേഷം കേരളത്തെ ഒന്ന് നിവര്‍ന്ന് നില്‍ക്കുന്നതിലും അവര്‍ വഹിച്ച പങ്ക്. ഇത് കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം അടിയന്തരസാഹചര്യങ്ങളില്‍ ഇടപെടാന്‍ യവജനങ്ങള്‍ക്ക് പ്രത്യേകപരിശീലനം നല്‍കി പ്രാപ്തരാക്കുക എന്ന സന്ദേശത്തോടെ ഈ സന്നദ്ധ സേന രൂപീകൃതമായത്.

18 നും 25നും ഇടയില്‍ പ്രായമുള്ള 100 വോളന്റിയറന്മാരാണ് ഒരു ജില്ലയില്‍ നിന്നും പരേഡില്‍ പങ്കെടുത്തത്.
ദുരന്തനിവാരണം,ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യനിര്‍മ്മാര്‍ജനം, പാലീയറ്റിവ് പ്രവര്‍ത്തനം എന്നീ മേഖലകളിലാണ് പ്രധാനമായും ഇവര്‍ക്ക് പരിശിലനം ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാന ഫയര്‍ ആന്റ് റസ്‌ക്യു വകുപ്പിലും പരിശീലനം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button