KeralaLatest News

സ്കൂൾ കുട്ടികൾ കുളത്തിൽ വീണുമരിച്ചു

ചെമ്മരുതി : സ്കൂൾ കുട്ടികൾ കുളത്തിൽ വീണുമരിച്ചു. മുട്ടപ്പലം ശ്രീനിവാസപുരം കോളനിയിൽ അഞ്ജലി വിലാസത്തിൽ രതീഷ്–ശോഭ ദമ്പതിമാരുടെ മകൻ മൂന്നാം ക്ളാസ് വിദ്യാർത്ഥി രാഹുൽ(8), ചരുവിള വീട്ടിൽ ഷാൻ-പ്രീതി ദമ്പതിമാരുടെ മകൻ നാലാം ക്ളാസ് വിദ്യാർത്ഥി പ്രിജിത്ത്(9) എന്നിവരാണ് മരിച്ചത്.

കോളനി പരിസരത്തെ ഊറ്റുകുഴി കുളത്തിലാണ് കുട്ടികൾ വീണത്. വൈകിട്ടോടെ കുളത്തിലേക്ക് പോയതായിരുന്നു കുട്ടികൾ. കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രിയിൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇരുവരും ശ്രീനിവാസപുരം ഗവ.എൽപി സ്കൂൾ വിദ്യാർഥികളാണ്.അഞ്ജലി, പ്രവീൺ എന്നിവർ പ്രിജിത്തിന്റെ സഹോദരങ്ങളാണ്. രേഷ്മയാണ് രാഹുലിന്റെ സഹോദരി. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button