Latest NewsUSA

സംയുക്ത സൈനികാഭ്യാസം അവസാനിപ്പിച്ച് ഈ രാജ്യങ്ങള്‍

വാ​ഷിം​ഗ്ട​ൺ: സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം അ​വ​സാ​നി​പ്പി​ച്ച് അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും.  ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടേയും പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ ചര്‍ച്ച നടത്തി. ഉ​ത്ത​ര​കൊ​റി​യ​യെ സ​മ്പൂ​ർ​ണ ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് പ്രേ​രി​പ്പി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് വി​വ​രം. എന്നാല്‍ ദ​ക്ഷി​ണ​കൊ​റി​യ​യി​ലു​ള്ള അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ തി​രി​ച്ചു​വി​ളി​ക്കി​ല്ലെ​ന്ന് പെ​ന്‍റ​ഗ​ൺ വ്യക്തമാക്കി.

അതേസമയം സ്ഥി​ര​മാ​യി സൈ​നി​കാ​ഭ്യാ​സം നി​ർ​ത്താ​നാ​ണോ തീരുമാനമെന്നത് വ്യക്തമായിട്ടില്ല. അതേസമയം ഇരുരാജ്യങ്ങളുടേയും തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. അ​മേ​രി​ക്ക​യും ദ​ക്ഷി​ണ​കൊ​റി​യ​യും യോ​ജി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​കൊ​റി​യ​യ്ക്കെ​തി​രെ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളു​ടെ മു​ന​യൊ​ടി​ക്കു​ന്ന​താ​കും തീരുമാനമെന്നാണ് വിമര്‍ശനം.

അതേസമയം അമേരിക്കയുടെ 30,000ലേ​റെ സൈ​നി​ക​ർ സം​യു​ക്ത​സൈ​നി​കാ​ഭ്യാ​സ​ത്തി​നാ​യി ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ഉ​ണ്ടെ​ന്നാ​ണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ൽ ആ​ണ​വ​നി​രീ​യൂ​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച് ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button