Latest NewsIndia

സംവരണം കൊണ്ടും തീരാത്ത പ്രശ്‌നം, പട്ടേല്‍ പുരുഷന്മാര്‍ക്ക് വധുക്കളില്ല

പട്ടേല്‍ സമുദായം സംവരണത്തിന് വേണ്ടിയാണു വാര്‍ത്തകളില്‍ നിറഞ്ഞതു . വീണ്ടും ഒരു സംവരണം അവര്‍ക്കു ആവശ്യമായി വരുകയാണ്. സമുദായത്തിലെ ലിംഗാനുപാതം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. 1000 പുരുഷന്മാര്‍ക്ക് 650 മുതല്‍ 700 സ്ത്രീകള്‍ മാത്രമാണുള്ളത്.

ഗുജറാത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയില്‍ ഒരു വലിയ പങ്കു വഹിക്കുന്ന സമുദായത്തിന്റെ നിലനില്പിനെ തന്നെ ഇത് ചോദ്യം ചെയ്യുന്നു. പുരുഷന്മാര്‍ക്ക് പലപ്പോഴും സമുദായത്തില്‍ നിന്നും വധുക്കളെ കിട്ടാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സമുദായത്തിന് വെല്ലുവിളിയായേക്കാവുന്നു ലിംഗാനുപാതത്തിനു ശ്വാശ്വത പരിഹാരം തേടി ഇറങ്ങിയിരിക്കുകയാണ് ജോസ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വ ഉമിയ മത ഫൌണ്ടേഷന്‍.

സമുദായത്തിലെ ജനനനിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തങ്ങള്‍ ഇടപെടുമെന്ന് ഫൌണ്ടേഷന്‍ നേതാവ് ആര്‍ പി പട്ടേല്‍ അറിയിച്ചു. പെണ്കുട്ടികളുണ്ടാവേണ്ട ആവശ്യകതയെ കുറിച്ചും അവരുടെ വിദ്യാഭ്യാസം നല്‍കേണ്ടതിനെ കുറിച്ചും തങ്ങള്‍ സമുദായഅംഗങ്ങളെ ബോധവത്കരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌നത്തില്‍ പട്ടീദാര്‍ അനമത് ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേലും ആശങ്ക അറിയിച്ചു. ഉത്തര്‍പ്രദേശ് ,ഒഡിഷ , മധ്യപ്രദേശ്, ബീഹാര്‍ ,മഹാരാഷ്ട്ര എന്നിവടങ്ങളിലെ കുര്‍മി സമുദായത്തില്‍ നിന്നും വിവാഹബന്ധം സ്വീകരിക്കാമെന്ന് ഹര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. സമുദായത്തിലെ ഒരുപാട് സംഘടനകള്‍ വഴി ഇത്തരം അനേകം വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കുര്‍മി ഗോത്രത്തിനു പണം നല്‍കിയാണ് പലപ്പോഴും ബന്ധം സാധ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button