KeralaLatest News

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തെ പരിഹസിച്ച്‌ വി.ടി. ബല്‍റാം

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന ആരോപണത്തിനെതിരെ വി.ടി. ബല്‍റാം എംഎല്‍എ. സിപിഎം രക്തസാക്ഷി ലിസ്റ്റുകള്‍ സൃഷ്ടിക്കുന്നതെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ചിതറയിലെ ബഷീറിന്റെ കൊലപാതകമെന്നും കൊലപാതക പാര്‍ട്ടിയുടെ ഇത്തരം കപട പ്രചാരണങ്ങള്‍ക്ക് മണിക്കൂറുകളുടെ ആയുസ് മാത്രമാണുള്ളതെന്നും ബല്‍റാം ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകനായ ചിതറ വളവുപച്ച സ്വദേശി മുഹമ്മദ് ബഷീറാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന് കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍, പ്രതിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും ഒരു പാര്‍ട്ടിയിലും ജേഷ്ഠന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സിപിഎം കുപ്രചാരണം നടത്തുകയാണെന്നും സഹോദരൻ സുലൈമാന്‍ മൊഴി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button