Latest NewsUAE

ഒരു ലാപ്‌ടോപ് മാത്രം ഉപയോഗിച്ച് ദുബായിലുള്ള ഈ പ്രവാസി യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 58 ലക്ഷത്തോളം രൂപ

ദുബായ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ സംരംഭകന്‍ തന്റെ ലാപ്‌ടോപ്പ് മാത്രം ഉപയോഗിച്ച് ഒരു മാസത്തില്‍ നേടുന്നത് 316,000 ദിര്‍ഹം അഥവാ 120,000 ഓസ്‌ട്രേലിയന്‍ ഡോളറാണ്. അതായത് ഏകദേശം 58 ലക്ഷം ഇന്ത്യന്‍ രൂപ. സിഡ്‌നിക്കാരനായ മാത്യു ലെപ്രിയാണ് ഇ- കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ദൃഢനിശ്ചയത്തിലൂടെ ജീവിത വിജയം കരസ്ഥമാക്കിയത്.

ശൈഖ് സയ്യിദ് റോഡിലൂടെ തന്റെ മെര്‍സിഡസ് ജി 63 ല്‍ ദുബായിയുടെ ഭംഗി ആസ്വദിച്ചുള്ള യാത്രയ്‌ക്കൊപ്പം ദുബായിലെ ജീവിത രീതിയെക്കുറിച്ചും എമിറേറ്റ് സംസ്‌കാരത്തെക്കുറിച്ചും ലെപ്രി മനസിലാക്കി. മാര്‍ക്കറ്റിംഗ് പരസ്യ ഏജന്‍സി, ഒരു ഇ-കൊമേഴ്‌സ് ടീച്ചിംഗ് അക്കാദമി, പ്രീമിയം ടീത്ത് വൈറ്റനിങ്ങ് കമ്പനി എന്നിവയുള്‍പ്പെടെ നാലു ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് ഇപ്പോള്‍ ലെപ്രി. ഇന്‍സ്റ്റഗ്രാമില്‍ 56,000ല്‍ അധികം ഫോളോവേഴ്‌സാണ് ലെപ്രിക്കുള്ളത്.

എന്തായാലും ലെപ്രിയുടെ ആദ്യ ബിസിനസ് സംരംഭം തന്നെ വിജയത്തിലേക്കുള്ള വഴിയായിരുന്നു. സിഡ്‌നിയില്‍ അമ്മയ്ക്കും സഹോദരനും ഇരട്ടസഹോദരിക്കും ഒപ്പമാണ് ലെപ്രി താമസിക്കുന്നത്. ഹൈസ്‌കൂള്‍ പഠനകാലത്ത് ഒരു ദന്തഡോക്ടറാകാനായിരുന്നു ഈ യുവാവിന്റെ ആഗ്രഹം. ശാസ്ത്രത്തില്‍ ഏറെ താല്‍പ്പരനായിരുന്ന ലെപ്രി മെഡിക്കല്‍ സയന്‍സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി.

മെഡിസിന്‍, ദന്തരോഗം എന്നിവയ്ക്കുള്ള പ്രവേശനത്തിന് നടത്തുന്ന എട്ടുമണിക്കൂര്‍ നീണ്ട ഗാംസാറ്റ് പരീക്ഷയില്‍ 2014ല്‍ ലെപ്രി പങ്കെടുത്തു. 10,000 വിദ്യാര്‍ത്ഥികള്‍ ആ പരീക്ഷയ്ക്കായി എത്തിയിരിന്നു. പരീക്ഷ കഴിഞ്ഞപ്പോള്‍ ലെപ്രിക്ക്് ഒരു കാര്യം മനസിലായി 9 മുതല്‍ 5 വരെ സമയമുള്ള ഒരു ജോലിയും തനിക്ക് ചേരില്ല. തന്റെ ഭാവി ആ രംഗത്തല്ല എന്ന് ലെപ്രി മനസിലാക്കി. യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം ഉപേക്ഷിച്ച് മറ്റ് ജോലികള്‍ ചെയ്തു. അപ്പോഴൊക്കെയും തന്റെ അടുത്തപടിയെക്കുറിച്ചായിരുന്നു ലെപ്രിയുടെ ഉള്ളില്‍.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലെപ്രി ഒരു സോഫ്റ്റ് ഡ്രിംഗ് കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ഒരു ചരക്കു കമ്പനിയില്‍ കയറ്റിയിറക്ക് ജോലികള്‍ ചെയ്തു. അവധി ദിവസങ്ങളില്‍ കൃഷിയിടങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്ന് ലെപ്രി പറയുന്നു.

ടിം ഫെറിസിന്റെ ദി ഫോര്‍ അവര്‍ വര്‍ക്ക് വീക്ക് എന്ന പുസ്തകത്തില്‍ നിന്നും ആണ് ഓണ്‍ലൈന്‍ ബിസിനസിനോട് ലെപ്രിക്ക് താല്‍പര്യമുണ്ടാകുന്നത്. തുടര്‍ന്ന് അദ്ദേഹം തന്റെ ആദ്യ പിഡിഎഫ് രൂപത്തിലുള്ള പുസ്തകം പുറത്തിറക്കി. അതില്‍ ഗാംസാറ്റ് പരീക്ഷ വീജയിക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളായിരുന്നു അടങ്ങിയിരുന്നത്. പുസ്തകമിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 29 ഡോളര്‍ തന്റെ അക്കൗണ്ടില്‍ എത്തിയതായുള്ള മെസേജ് ലെപ്രിക്ക് വന്നു. അന്നാണ് അദ്ദേഹം ശരിക്കും ഇ- കൊമേഴ്‌സിന്റെ സാധ്യത മനസിലാക്കുന്നത്. തന്റെ എല്ലാ അഭിനിവേശങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും പഠനം നടത്തി അദ്ദേഹം അത് തന്റെ ഓണ്‍ലൈന്‍ ബിസിനസില്‍ പ്രയോഗിച്ചു. ഇന്ന് 16 പുസ്തകങ്ങള്‍ ലെപ്രി എഴുതിയിട്ടുണ്ട്. അടുത്ത 10 പുസ്തകങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

ഒരു ഓണ്‍ലൈന്‍ ബിസിനസ് ഗുരു എന്ന നിലയില്‍ കൂടുതല്‍ അറിവും ഉപദേശവും നേടാന്‍ ലെപ്രി ബിസിനസ് സെമിനാറുകളിലും ബിസിനസ് കോച്ചുകളിലും പങ്കെടുത്തു. അവസാനം, യുവ സംരംഭകര്‍ക്കായി നടത്തിയ ഒരു മത്സരത്തില്‍ 25,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ സമ്മാനവും നേടി. ആദ്യത്തെ ബിസിനസിന്റെ വിജയത്തിന് ആറുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം അടുത്ത ചിന്തയെക്കുറിച്ച് ആലോചിച്ചു, പല്ലുകള്‍ വെളുത്തിരിക്കാനുള്ള തികഞ്ഞ ഫോര്‍മുല കണ്ടെത്തുക എന്നതായിരുന്നു അത്. അതിന് ദന്തശാസ്ത്രത്തിലെ അറിവ് പ്രയോഗിച്ചു.

ഞാന്‍ എന്റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. അടുത്തത് വിവിധ രാജ്യങ്ങളില്‍ ഒരു അടിത്തറ സ്ഥാപിക്കാന്‍ കഴിയുക എന്നതാണ്. എന്റെ അടുത്ത ലക്ഷ്യം തായ്‌ലാന്‍ഡാണ്. പിന്നീട് സ്‌പെയ്‌നിലും സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു- ലെപ്രി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button