Latest NewsIndia

ബാലാക്കോട്ട് ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് നവ്‌ജോത് സിംഗ് സിദ്ദു

പഞ്ചാബ്: പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ദു.

മുന്നോറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടോ ഇല്ലയോ എന്നത് ഇപ്പോളും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്. എന്നാല്‍ പിന്നെ എന്തിനായിരുന്നു അങ്ങനെയൊരു ആക്രമണം. നിങ്ങള്‍ അവിടെ പിഴുെതെറിഞ്ഞത് ഭീകരവാദികളെയാണോ അതോ മരങ്ങളാണോ എന്നും സിദ്ദു പരിഹസിച്ചു. ബാലാക്കോട്ടില്‍ നടന്നത് ആളുകളെ കയ്യിലെടുക്കാനുള്ള ട്രിക്ക് ആണോ എന്നും സിദ്ദു ചോദിച്ചു.

ശത്രു രാജ്യത്തിനോട് പോരടിക്കുന്നു വെന്ന് കാണിച്ച് നമ്മുടെ നാടിനെ വഞ്ചന വിഴുങ്ങിയിരിക്കുകയാണെന്നും സിദ്ദു പറഞ്ഞു.

സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് നിര്‍ത്തണമെന്നും സൈന്യെ രാജ്യത്തിന്റെ പവിത്രത ആണെന്നും സിദ്ദു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button