KeralaLatest News

തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അതേസമയം നാലു സീറ്റുകളില്‍ ഇപ്പോള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും ഒന്നു കൂടി കിട്ടുമെന്നും തുഷാര്‍ പറഞ്ഞു. അതേസമയം സീറ്റുകളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി കമ്മിറ്റി രൂപീകരിക്കും. എന്നാല്‍ താന്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.

അതേസമയം തുഷാര്‍ ലോക്‌സഭയില്‍ മത്സരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button