Latest NewsInternational

അത്ഭുത കാഴ്ച്ചകളൊരുക്കി ഖോ​ര്‍ഫ​ക്കാ​ന്‍ റോഡ്

സുവർണ​ലി​പി​ക​ളാ​ല്‍ ഈ ​പാ​ത​യു​ടെ നാ​മ​വും കു​റി​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഷാ​ര്‍ജ

ഷാ​ര്‍ജ: അത്ഭുത കാഴ്ച്ചകളൊരുക്കി ഖോ​ര്‍ഫ​ക്കാ​ന്‍ റോഡ് .ഒ​രു റോ​ഡ് കൊ​ണ്ട് ഷാ​ര്‍ജ എ​ഴു​താ​ന്‍ പോ​കു​ന്ന​ത് ആ​യി​ര​ത്തൊ​ന്ന് രാ​വു​ക​ളെ​ക്കാ​ള്‍ വ്യത്യസ്തമായ ക​ഥ​യാ​ണെന്ന് വേണം പറയാൻ. വീ​ണ് കി​ട്ടു​ന്ന അ​വ​ധി, യാ​ത്ര കൊ​ണ്ട് സ​ഫ​ലീ​ക​രി​ക്കു​വാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണ് ഏ​പ്രി​ലി​ല്‍ തു​റ​ക്കു​ന്ന ഖോ​ര്‍ഫ​ക്കാ​ന്‍ റോ​ഡി​ലൂ​ടെ യു.​എ.​ഇ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ല​ഭി​ക്കാ​ന്‍ പോ​കു​ന്ന​തെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു..

മനോഹരങ്ങളായ കൂ​റ്റ​ന്‍ പ​ര്‍വ്വ​ത നി​ര​ക​ള്‍ക്കു​ള്ളി​ലൂ​ടെ അ​ണ​ക്കെ​ട്ടി​നെ തൊ​ട്ടു​രുമ്മി, കാ​ര്‍ഷി​ക മേ​ഖ​ല​യെ പു​ണ​ര്‍ന്ന്, ക്ഷീ​ര​മേ​ഖ​ല​യെ ത​ലോ​ടി ക​ട​ന്ന് പോ​കു​ന്ന ഇ​ത്ത​ര​മൊ​രു പാ​ത ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തേ​താ​ണ് എന്ന് വേണം പറയാൻ .

ആകർഷകമായ ഫു​ജൈ​റ-​മ​സാ​ഫി റോ​ഡി​ലെ ദ​ഫ്ത​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് സീ​ഷ് റൗ​ണ്ടെ​ബൗ​ട്ടി​ല്‍ എ​ത്തി ചേ​രു​ന്ന റോ​ഡ് അ​ദ്ഭു​ത കാ​ഴ്ച്ച​ക​ളു​ടെ ക​ല​വ​റ​യാ​ണ്. വീ​ഡി​യോ ഗെ​യി​മു​ക​ളി​ലും ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും ക​ണ്ട് പ​രി​ച​യി​ച്ച വി​സ്മ​യ പാ​ത​ക​ളെ വെല്ലുന്ന ശൈ​ലി​യി​ലാ​ണ്ഈ കിടിലൻ പാ​ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാം​സ്കാ​രി​ക ഭൂ​പ​ട​ത്തി​നോ​ടൊ​പ്പം ത​ന്നെ വി​നോ​ദ സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ല്‍ സുവർണ​ലി​പി​ക​ളാ​ല്‍ ഈ ​പാ​ത​യു​ടെ നാ​മ​വും കു​റി​ക്ക​പ്പെ​ടു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ഷാ​ര്‍ജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button