Latest NewsIndia

പോസ്റ്റര്‍ ബോയ് ഞങ്ങളല്ല; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിലെ ഭീകരരുടെ താവളം തകർത്തെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ‘പാകിസ്ഥാന്റെ പോസ്റ്റര്‍ ബോയി’കളാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി പറഞ്ഞ പോസ്റ്റര്‍ ബോയി ഞാനല്ലെന്നും പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം ലഭിച്ചയാളാണ് യഥാര്‍ത്ഥത്തില്‍ പാകിസ്ഥാൻ പോസ്റ്റർ ബോയ് എന്നും പത്താന്‍ക്കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായം തേടിയയാളാണ് മോദിയെന്നും രാഹുൽ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button